തമി​ഴ്നാട്ടിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: 10 മരണം

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ അരിയാലൂര്‍ ജില്ലയിലാണു സംഭവം. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്.

ഇന്നലെ രാവിലെ 10 മണിയോടെ തൊഴിലാളികള്‍ പടക്കങ്ങള്‍ നിര്‍മ്മാണ തിരക്കിലായിരിക്കെയാണ് വലിയ സ്‌ഫോടനമുണ്ടായത്. നാല് കിലോമീറ്റര്‍ അകലെവരെ സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ഈ സമയത്ത് 30 ഓളം തൊഴിലാളികള്‍ പടക്ക നിര്‍മാണ പ്ലാന്റില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

webdesk14:
whatsapp
line