X

ജൂണ്‍ അവസാനത്തില്‍ കോവിഡ് നാലാം തരംഗമെന്ന് വിദഗ്ധര്‍

ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം ജൂണ്‍ അവസാനത്തില്‍ തുടങ്ങുമെന്ന് വിദഗ്ധര്‍. കാണ്‍പൂര്‍ ഐഐടിയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.ഒക്ടോബര്‍ അവസാനം വരെ തരംഗം നീണ്ടുനില്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് മാസത്തില്‍ ആയിരിക്കും നാലാം തരംഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ എത്തുക. എന്നാല്‍ എത്രത്തോളം രൂക്ഷമാകും എന്നത് ഇനി വരുന്ന വകഭേദത്തെ ആശ്രയിച്ചിരിക്കും.

കഴിഞ്ഞ തവണ മൂന്നാം തരംഗത്തിന്റെ പ്രവചനം കാണ്‍പൂര്‍ ഐഐടി നടത്തിയത് പോലെയാണ് സംഭവിച്ചത്. കോവിഡ് മൂന്നാം തരംഗം വലിയ അപകടം ഉണ്ടാക്കാതെ കടന്നു പോകുന്നതിനിടെയാണ് നാലാം തരംഗത്തിന്റെ മുന്നറിയിപ്പുകള്‍ വരുന്നത്

Test User: