കൊച്ചി: നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധ അഭിപ്രായം. ആദ്യം പെയ്ത മഴത്തുള്ളികളില്‍ വെളുത്ത പത പോലെ കാണപ്പെട്ടത് സള്‍ഫ്യൂരിക് ആസിഡിന്റെ സാനിധ്യമുണ്ടായിരുന്നത് കൊണ്ടാണെന്നും വിദഗ്ധര്‍ പറയുന്നു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിലുണ്ടായ ആദ്യ മഴയായിരുന്നു ഇന്നലെ വൈകിട്ടത്തേത്.
ഇടിമിന്നലോടു കൂടിയാണ് ശക്തമായ മഴപെയ്തത്. തീപിടിത്ത ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മഴ നനയരുതെന്നും കൊച്ചിക്കാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മഴ നനയുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നായിരുന്നു മുന്നറിയിപ്പ്.