ന്യൂഡല്‍ഹി: രാജ്യത്ത് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതില്‍ 16 പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ളതായി തെളിഞ്ഞു. ചാരവൃത്തിക്കു പിടിക്കപ്പെട്ട പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്്മൂദ് അക്തറാണ് തന്റെ കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്. ഇവരില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് ചാരന്മാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മെഹ്്മൂദ് അക്തര്‍ പറഞ്ഞഥ്. സ്വദേശത്തേക്ക് മടക്കിയയക്കുന്നതിന് ഡല്‍ഹി പൊലീസും ഇന്റലിജന്‍സ് ഏജന്‍സിയും സംയുക്തമായാണ് അക്തറിനെ ചോദ്യം ചെയ്തത്. അതിര്‍ത്തിയിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്നാണ് വിവരം.
16 പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ചാരവൃത്തിയില്‍ പങ്ക്
Related Post