ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജമ്മു കശ്മീരില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തിയശേഷം ദിവസേന ഓരോ ഹിന്ദുക്കളാണ് അവിടെ വെടിയേറ്റു മരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമിത് ഷായുടെ രാജി ആവശ്യപ്പെടേണ്ടത് അത്യന്താപേഷിതമായിരിക്കുന്നു.
ക്രിക്കറ്റിനു നല്‍കുന്ന അമിത പ്രാധാന്യം വച്ച് അദ്ദേഹത്തിന് കായിക വകുപ്പ് നല്‍കുന്നതാണ് കൂടുതല്‍ നല്ലത്’ -സ്വാമി ട്വീറ്റ് ചെയ്തു. കശ്മീരില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജരെ ഭീകരര്‍ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സ്വാമിയുടെ പരിഹാസം.