റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അദ്ദേഹത്തിന്റെ അമ്മയും ഒരേ ദിവസം മരണപ്പെട്ടു. സൗദി അറേബ്യയിലെ യൂംബൂവില്‍ ജോലി ചെയ്!തിരുന്ന തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സജി എസ്. നായര്‍ (44), അമ്മ വസന്തകുമാരി അമ്മ എന്നിവരാണ് ഞായറാഴ്!ച രാവിലെ മരണപ്പെട്ടത്. സജിയുടെ പിതാവ് ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം ഈ മാസം 24ന് മരണപ്പെട്ടിരുന്നു. ഒരാഴ്!ചയ്ക്കിടെ കുടുംബത്തിലുണ്ടായ മൂന്ന് മരണങ്ങള്‍ നാട്ടിലും സൗദിയിലെ പ്രവാസികള്‍ക്കിടയിലും വേദനയുണര്‍ത്തി.