X
    Categories: gulfNews

പുണ്യരാവുകള്‍ വിടവാങ്ങുന്നു; പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി പ്രവസികള്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: പുണ്യരാവുകള്‍ പരിസമാപ്തിയോടടുക്കുന്നു. ഇനി ആഘോഷത്തിന്റെ രാവുകളിലേക്കുള്ള പ്രയാണമാണ്.ഭക്തിനിര്‍ഭരമായ ദിനരാത്രങ്ങളിലൂടെ സഞ്ചരിച്ച
ഗള്‍ഫ് നാടുകളിലെ ആഗോള സമൂഹം
രണ്ടു വര്‍ഷത്തിനുശേഷമാണ് പെരുന്നാളിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

കോവിഡ് മഹാമാരി വരുത്തിയ ദു:ഖങ്ങളും ദുരിതങ്ങളും ഇനിയും മറക്കാനാവില്ലെങ്കിലും നോമ്പും പെരുന്നാളും ഭക്തിയും ആഘോഷവും
കൊണ്ട് സമ്പന്നമാക്കുകയാണ് പ്രവാസികള്‍.

സംഘടനകളും പ്രമുഖരും
വന്‍കിടവാണിജ്യസ്ഥാപനങ്ങളും
ഒരുക്കിയ ഇഫ്താര്‍ വിരുന്നുകള്‍
സൗഹൃദത്തിന്റെ മികച്ച വേദികളായിമാറി.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍,
ഇന്ത്യ സോഷ്യല്‍ സെന്റര്‍,മലയാളി സമാജം, കേരള സോഷ്യന്‍ സെന്റര്‍,
വിവിധ കെഎംസിസി കമ്മിറ്റികള്‍,
പാദേശിക കൂട്ടായ്മകള്‍, കോളേജ് അലുംനികള്‍ തുടങ്ങി നൂറുകണക്കിന് സംഘടനകളാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്.

പകല്‍മുഴുവന്‍ നോമ്പനുഷ്ടിച്ചവര്‍ പാതിരാവുകളിലും പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി.
രാവിലെ ജോലിക്ക് പോകാനുണ്ടെങ്കിലും
പ്രവാസി വിശ്വാസികള്‍ പരമാവധി സമയം
പ്രാര്‍ത്ഥനകളില്‍ മുഴുകുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. തറാവീഹിനും ഖിയാമുല്ലൈലി നമസ്‌കാരങ്ങളിലുമെല്ലാം
പ്രവാസികള്‍ നിറഞ്ഞൊഴുകി.
മുപ്പത് നോമ്പ് പൂര്‍ത്തിയാക്കാനാവുമെന്ന
പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.

വിവിധ വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും കഴിഞ്ഞ ഒരുമാസമായി വന്‍തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

Test User: