സലാല: പ്രവാസി മലയാളി ഒമാനിലെ സലാലയില്‍ മരണപ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി തെക്കോത്ത് വീട്ടില്‍ ഹരിദാസ് (56) മരണപെട്ടത്.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരുന്ന ഹരിദാസ് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് മരണപ്പെട്ടത്. ഭാര്യ ഉഷ, മകന് അരവിന്ദ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ശേഷം നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.