സലാല: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പാലക്കാട് കൂറ്റനാട് കുമരമ്പത്തൂര് സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ആണ് ഒമാനിലെ സലാലയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ കരീം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റഹീമ .മക്കൾ: റംസീന, ഹസനത്ത്.
സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.