X

പ്രവാസി മലയാളികൾ ആധുനിക കേരള ശില്പികൾ: എം എൻ കാരശ്ശേരി

മുക്കം: കേരളീയ സാമൂഹിക മുന്നേറ്റത്തിൽ കനപ്പെട്ട സംഭാവനകളർപ്പിച്ചവരാണ് പ്രവാസിമലയാളികളെന്നത് നിസ്സംശയം പറയാം. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നപ്പോൾ ഉരുത്തിരിഞ്ഞു വന്ന തൊഴിൽ പ്രതിസന്ധിയെ മലബാർ മറികടന്നത് ഗൾഫ് പ്രവാസം കൊണ്ടാണ്. സാമൂഹിക മുന്നേറ്റത്തിന് പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോൾ, പത്തേമാരിയിലും ലോഞ്ചുകളിലും സാഹസ യാത്ര ചെയ്ത് ഗൾഫ് നാടുകളിലെത്തി പുതിയകാല കേരളത്തിന് അടിസ്ഥാനശിലയിട്ട ആദ്യകാല ഗൾഫ് പ്രവാസികളെ മറന്നുപോകരുതെന്ന് ഡോ. എം എൻ കാരശ്ശേരി പറഞ്ഞു.

അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച “ഇഖാമ” എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ അടയാളപ്പെടാതെ പോയ ആളുകളുടെ ചരിത്രം രേഖപ്പെടുത്തി എന്നതാണ് ഇഖാമ നോവലിന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.

മുക്കം ബി പി മൊയ്‌ദീൻ സേവ മന്ദിറിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രമുഖ മാപ്പിള പാട്ടു ഗവേഷകൻ ഫൈസൽ എളേറ്റിലിനു നൽകി എം എൻ കാരശ്ശേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു… സംവാദ ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മലിക് നാലകത്ത്, സലാം കൊടിയത്തൂർ, ബന്ന ചേന്ദമംഗല്ലൂർ, ഉബൈദ് എടവണ്ണ എന്നിവർ പ്രസംഗിച്ചു. അമ്മാർ കിഴുപറമ്പ് സ്വാഗതവും ലുഖുമാൻ അരീക്കോട് നന്ദിയും പറഞ്ഞു

webdesk14: