X

പ്രവാസി വിമാന നിരക്ക് കൊള്ള: മുസ്‌ലിം യുത്ത് ലീഗ് ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കും

കോഴിക്കോട്: പ്രവാസി വിമാന നിരക്കിൽ അടിക്കടി ഉണ്ടാകുന്ന ഭീമമായ വർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ ഉപരോധം തീർക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. നാടിന് വേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസികൾക്കായി ജൂൺ 27 ന് ചൊവ്വാഴ്ച രാവിലെ 10മണിക്ക് കോഴിക്കോട് ഇൻകം ടാക്സ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികളെന്ന പ്രശംസ നടത്തുമ്പോളും രണ്ട് വർഷത്തിലൊരിക്കൽ ഒന്ന് നാട്ടിൽ വരാൻ പോലും കഴിയാത്ത വിധമാണ് വിമാന കമ്പനികളുടെ കൊള്ള നടത്തുന്നത്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല ഇതിന് മൗനാനുവാദം നൽകുകയുമാണ്. കേരള നർക്കാറാവട്ടെ പ്രവാസികളുടെ പേരിൽ ലോക കേരള സഭ നടത്തി ധൂർത്തടിക്കുകയും ലോകം കറങ്ങുകയുമല്ലാതെ ഒന്നും ചെയ്യുന്നില്ല ഫിറോസ് തുടർന്നു.

webdesk14: