ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. യാത്ര ചെയ്യും മുമ്പ് എയര്‍ സുവിധ വെബ്‌സൈറ്റില്‍ പരിശോധനാഫലം അപ്ലോഡ് ചെയ്യണം. തിങ്കളാഴ്ച മുതലാണ് പുതിയ തീരുമാനം.
എന്നാല്‍ ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും അവിടങ്ങളിലെ കോവിഡ് സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാവുന്നതാണ്. കോവിഡിന്റെ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ തീരുമാനം കൊണ്ടു വന്നത്. ഇതു പ്രകാരം
മിഡില്‍ ഈസ്റ്റ്, ബ്രിട്ടണ്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഉറപ്പാക്കേണ്ടതാണ്. ഈ പരിശോധനാഫലം എയര്‍സുവിധയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെത്തുമ്പോഴും കോവിഡ് പരിശോധന നടത്തണം. ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും കോവിഡ് സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ കേരളം എന്തു നിലപാടെടുക്കും എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.