ശ്രീനഗര്‍: 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് താന്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാല്‍ രാജ്യത്തെവിടെ വെച്ചും തൂക്കിലേറാന്‍ തയാറാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല. സത്യസന്ധനായ ഒരു ജഡ്ജിയെയോ സമിതിയെയോ അന്വേഷണത്തിന് ചുമതലപ്പെടുത്തിയാല്‍ സത്യം പുറത്തുവരും. താന്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയാല്‍ വിചാരണ നേരിടാന്‍ തയാറാണ്. നിപരാധികളായ ആളുകളെ വെറുതെ ക്രൂശിക്കരുത്. താന്‍ കുറ്റക്കാരനാണെന്ന് കരുതുന്നില്ല. സത്യം അറിയണമെങ്കില്‍ അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ചീഫിനോട് ചോദിക്കാം- ഫറൂഖ് അബ്ദുല്ല പറഞ്ഞു.