മുൻ എംഎൽഎയും കോളജ് അധ്യാപികയുമായിരുന്ന പ്രൊഫ. എ നബീസ ഉമ്മാൾ (91 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം നെടുമങ്ങാട്ടുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. 1987 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് എം.എൽ.എ ആയത് .1995ൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സണായിരുന്നു.എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അദ്ധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യ മലയാള പണ്ഡിതയായിരുന്നു നബീസ ഉമ്മാൾ.പ്രൊഫ. നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ മുസ്ലീം പെൺകുട്ടി എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു നബീസ ഉമ്മാൾ എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.