വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.വയനാട്ടില്‍ 51 ശതമാനം രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി പി സുനീര്‍ 33 ശതമാനം വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. നിലവിലെ കണക്കനുസരിച്ച് കേരളത്തില്‍ 17 മണ്ഡലങ്ങളില്‍ യു.ഡി.എഫ്് നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു