X

എക്‌സിറ്റ് പോളുകള്‍ക്കുള്ള വിലക്ക് ഇന്ന് വൈകീട്ട് 6.30ന് തീരും

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് കൂടി ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്. വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലങ്ങളിലെല്ലാം മുന്നണികള്‍ കൂട്ടിയും കുഴിച്ചും ജയ, പരാജയ സാധ്യതകള്‍ വിലയിരുത്തുന്ന തിരക്കിലാണ്. ഈ കണക്കുകൂട്ടലുകള്‍ക്ക് തീപിടിപ്പിച്ച് ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവരും. വൈകീട്ട് 6.30നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നതിനുള്ള വിലക്ക് അവസാനിക്കുന്നത്. ഈ നിമിഷം തന്നെ വിവിധ പോസ്റ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നേക്കും. ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചോര്‍ന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കു സഭക്കാണ് ഇതില്‍ സാധ്യത കല്‍പ്പിക്കുന്നത്. അങ്ങനെയെങ്കില്‍ എസ്.പി, ബി.എസ്.പി, ടി.ഡി.പി, ടി.എം.സി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങി ഒരു ചേരിയിലുമല്ലാതെ നില്‍ക്കുന്ന പ്രാദേശി കകക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് ഏതു വിധേനയും തടയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികള്‍ കരുനീക്കം സജീവമാക്കിയിട്ടുണ്ട്.

web desk 1: