നിരത്തില്‍ അഭ്യാസപ്രകടനം നടത്തിയതിന് 20 കുട്ടികളും മൂന്ന് രക്ഷാകര്‍ത്താക്കളും ഉള്‍പ്പടെ 23 പേര്‍ക്കെതിരേ കേസെടുത്തു. ജലന്ധര്‍ പൊലീസാണ് നിരത്തിലെ അതിക്രമങ്ങളുടെ പേരില്‍ കേസെടുത്തത്. ഓടിക്കൊണ്ടിരുന്ന എസ്.യു.വികള്‍ക്ക് മുകളിലും വശങ്ങളിലും നിന്ന് യാത്രചെയ്‌തെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.
വാഹന ഉടമകളായ ജലന്ധറിലെ ബാബ ദീപ് സിങ് നഗറിലെ താമസക്കാരനായ മന്‍വീര്‍ സിങ്, ജലന്ധറിലെ കഹന്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജതീന്ദര്‍ കുമാര്‍, ജലന്ധറിലെ മൊഹല്ല കാരാര്‍ ഖാന്‍ സ്വദേശി കാന്ത, പ്രായപൂര്‍ത്തിയാകാത്ത 15 മുതല്‍ 20 വരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാഹനങ്ങള്‍ ഗുണ്ടാ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലാമത്തെ വാഹനത്തിന്റെ പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മൂന്ന് വാഹന ഉടമകളുടെ പേരുകള്‍ മാത്രമാണ് എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങള്‍ ഓടിക്കുകയും സ്റ്റണ്ട് അവതരിപ്പിക്കുകയും ചെയ്യുന്നത് നിലവില്‍ ഗുരുതര കുറ്റകൃത്യമാണ്.
‘റോഡുകളില്‍ ഇത്തരം അതിക്രമങ്ങളും ശല്യങ്ങളും സൃഷ്ടിക്കുകയും ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ നിരീക്ഷിക്കണം. പ്രത്യേകിച്ച് അശ്രദ്ധ, അപകടകരമായ െ്രെഡവിങ്? അല്ലെങ്കില്‍ സ്റ്റണ്ടുകള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നയില്‍ നിന്ന്? തടയണം’ ജലന്ധര്‍ എഡിസിപി ആദിത്യ പറഞ്ഞു.