തിരുവനന്തപുറം: രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് എടുക്കുന്നതില്‍ ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജറാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ബാധകമായ കാര്യങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കരുതിയാല്‍ മതി. കേരളത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്.