തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ രൂപികരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സൂപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാന്യമായ മരണം ഏതൊരു മനുഷ്യന്റെയും മൗലികമായ അവകാശങ്ങളില്‍ ഒന്നാണ്. അതിനാല്‍ തൂക്കിലേറ്റാതെ വധശിക്ഷയുടെ മറ്റു സാധ്യതകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീംകോടതി വാക്കാല്‍ പറഞ്ഞു.
എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ വധശിക്ഷ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം അറിയിക്കാമെന്ന് അറ്റോണിറ്റി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.