X

എസ്ബിഐ എഴുതിത്തള്ളിയത് 40,000 കോടി

മുബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം എഴുതിത്തള്ളിയത് 40,000 കോടി. 2013 മുതലുള്ള കിട്ടാകടംമാണ് എഴുതിത്തള്ളിയത്.

വിവരാവകാശ റിപ്പോര്‍ട്ട് പ്രകാരമാണ് കിട്ടകടം എഴുതിത്തള്ളിയതായി വ്യക്തമായത്.

എന്നാല്‍ കടമെടുത്ത വന്‍കിടക്കാരുടെ പേരുവിവരങ്ങള്‍ പുറത്താക്കാന്‍ എസ്ബിഐ തയ്യാറായില്ല.

അതേസമയം വിഷയം സാങ്കേതികം മാത്രമാണെന്നും കിട്ടാകടം പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകമാത്രമാണ് ചെയ്തതെന്നും എസ്ബിഐ അറിയിച്ചു.

നേരത്തെ മദ്യവ്യവസായി വിജയ് മല്ല്യയുടെ കിട്ടാകടം അടക്കം 7000 കോടി എസ്ബിഐ എഴുതിത്തള്ളിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ആരോപണ വിവരവുമായി ബാങ്കോ കടക്കാരില്‍പ്പെട്ട കമ്പനികളോ പ്രതികരിച്ചിരുന്നില്ല.

chandrika: