എന്‍എസ്എസിന്റേത് സംഘപരിവാറിനെ പുറത്തുനിര്‍ത്തിയ നേതൃത്വമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ല കാര്യമാണ്. എന്‍എസ്എസ്- ചെന്നിത്തല കൂടിക്കാഴ്ച പോസിറ്റീവായി കാണുന്നു. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
ഇതിന് മുന്‍പ് ശശി തരൂരിനെയും കെ.മുരളീധരനെയും എന്‍എസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളില്‍ താന്‍ കഴിഞ്ഞ ദിവസവും പങ്കെടുത്തു. ംഘടനകള്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിക്കുന്നില്‍ തനിക്ക് സന്തോഷമുണ്ട്.2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്‍ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.