X

എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു, യു പ്രതിഭ എംഎല്‍എയുടെ മകനെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്‍

ആലപ്പുഴ: കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ചതില്‍ ഉറച്ച് മന്ത്രി സജി ചെറിയാന്‍. എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു. എക്സൈസുകാര്‍ ചെയ്യേണ്ട കാര്യം ചെയ്യാതെ പിടിച്ചെടുത്തു. പ്രതിഭ എംഎല്‍എയുടെ മകന്റെ പേരില്‍ എന്തിനാണ് കേസ് എടുക്കുന്നത്. ആരുടെ പോക്കറ്റില്‍ നിന്നാണോ വസ്തു പിടിച്ചെടുത്തത് അയാള്‍ക്കെതിരെയല്ലേ കേസെടുക്കേണ്ടത്. ഒരു കുറ്റവും ചെയ്തിട്ടില്ലാത്തയാള്‍ക്കെതിരെ എന്തിനാണ് കേസെടുക്കുന്നത്. അവധിക്ക് വന്ന കുട്ടികളൊക്കെ ഒത്തുകൂടിയതാണ്. ചില കുട്ടികളൊക്കെ വലിച്ചു സത്യമാണ്. മകന്‍ വലിച്ചിട്ടില്ലെന്നാണ് പ്രതിഭ പറയുന്നത്. എന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

ആരോ ഒറ്റിക്കൊടുത്തതാണ്. തുടര്‍ന്ന് ഒരാളില്‍ നിന്നും എക്സൈസ് കഞ്ചാവ് പിടിച്ചെടുത്തു. മൂന്ന് ഗ്രാം ആയിരുന്നു. ഒന്നുകില്‍ കുട്ടികളെ വിളിച്ച് ‘ഡേയ് തെറ്റായി പോയി’ എന്ന് പറയാം. മാതാപിതാക്കളെ വിളിച്ചുവരുത്തി പറയാം.  പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തുന്നത് എന്ന സജിചെറിയാന്റെ പ്രസംഗം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിലാണ് വിശദീകരണം.

webdesk18: