വില്‍പനക്കായെത്തിച്ച പത്ത് കിലോ കഞ്ചാവുമായി കോഴിക്കോട് യുവാവ് പിടിയില്‍. മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവുമായി കോഴിക്കോടെത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് എക്‌സൈസ് സ്‌ക്വാഡ് അന്‍സാറിനെ കണ്ടെത്തിയത്. അന്‍സാര്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്‍സാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ സ്ഥിരമായി കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തുന്നവരെ കുറിച്ച് അറിയാനാവുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Related Post