X

2000 രൂപ നോട്ട് മാറ്റിയെടുക്കല്‍ സെപ്റ്റംബര്‍ 30വരെ

2000 രൂപ കറന്‍സി മാറ്റിയെടുക്കാന്‍ ഇനി ഇന്നുള്‍പ്പെടെ മൂന്ന് ദിവസം മാത്രം. 30 ആണ് അവസാന തീയതി. ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകള്‍ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാം.

2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാനുള്ള കാലാവധി സെപ്റ്റംബര്‍ മാസം 30ന് അവസാനിക്കുകയാണ്. സെപ്റ്റംബര്‍ 30ന് ശേഷം കൈവശമുള്ള 2000 രൂപയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി അറിയേണ്ടത്. 2016ല്‍ നോട്ടു നിരോധനം ഉണ്ടായപ്പോള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ട സമയത്തിന് ശേഷം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമായിരുന്നു.

അതേസമയം 2000 രൂപ നോട്ടുകളുടെ സ്ഥിതി സെപ്റ്റംബര്‍ 30 കഴിഞ്ഞാല്‍ എന്താവും എന്ന് റിസര്‍വ് ബാങ്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബര്‍ 30ന് ശേഷവും പണം മാറ്റിയെടുക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഇതിന് പിഴയായി തുക ഈടാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

webdesk14: