X

എസ്എസ്എല്‍സി യുഎഇയില്‍ മികച്ച വിജയം 518ല്‍ 514പേരും വിജയിച്ചു; 73 പേര്‍ക്ക് ഫുള്‍ എപ്ലസ്

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഗള്‍ഫ് നാടുകളിലെ ഏകകേന്ദ്രമായ യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കൈവരിച്ചു. പരീക്ഷയെഴുതിയ 518പേരില്‍ 514 പേരും വിജയിച്ചു. 14 പേര്‍ക്ക് വിജയത്തിന്റെ ആശ്വാസം എത്തിപ്പിടിക്കാനായില്ല.

ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ ഖ്യാതി ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളിന് തന്നെയായിരുന്നു. 135 പേരാണ് ഇവിടെ എസ്എസ് എല്‍സി പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും മികച്ച വിജയം നേടി. 39പേര്‍ എല്ലാവിഷയങ്ങളിലും ഫുള്‍ എപ്ലസ് നേടി സ്‌കൂളിന് അഭിമാനമായിമാറി.

ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ദുബൈയില്‍ പരീക്ഷയെഴുതിയ 105 പേരില്‍ 104 പേരും വിജയിച്ചു. ഇതില്‍ 12 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ദുബൈ 71 പേര്‍ പരീക്ഷയെഴുതിയെങ്കിലും 62 പേരാണ് വിജയിച്ചത്.
ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഷാര്‍ജയില്‍ പരീക്ഷയെഴുതിയ 49പേരും വിജയിച്ചു. 9പേര്‍ ഫുള്‍ എപ്ലസ് നേടി. ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ അല്‍ഐന്‍ പരീക്ഷയെഴുതിയ 27 പേരില്‍ 25 പേര്‍ വിജയിച്ചു. രണ്ടുപേര്‍ ഫുള്‍ പ്ലസ് നേടി.

ന്യൂ ഇന്ത്യന്‍ ഹൈസ്‌കൂള്‍ റാസല്‍ഖൈമ പരീക്ഷയെഴുതിയ 43 പേരും വിജയിച്ചുവെങ്കിലും ആര്‍ക്കും ഫുള്‍ എപ്ലസ് നേടാനായില്ല. ദ് ഇംഗ്ലീഷ് സകൂള്‍ ഉമ്മുല്‍ഖുവൈന്‍ 22 പേര്‍ പരീക്ഷയെഴുതി മുഴുവന്‍പേരും വിജയിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ഫുജൈറ പരീക്ഷയെഴുതിയ 66 പേരില്‍ 64 പേര്‍ വിജയിച്ചു. നാലുപേര്‍ ഫുള്‍എപ്ലസ് കരസ്ഥമാക്കി.

webdesk13: