കേന്ദ്രസേനകളിലേക്കുള്ള പ്രവേശന പരീക്ഷ 13 പ്രാദേശിക ഭാഷകളില്‍ കൂടി നടത്താന്‍ തീരുമാനം. സിആര്‍പിഎഫ്, ബി എസ് എഫ് തുടങ്ങി ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നടത്താനാണ് തീരുമാനം. 2024 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പരീക്ഷകള്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷയില്‍ മാത്രം നടത്തുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കം നിരവധി നേതാക്കളും സംസ്ഥാന പ്രതിനിധികളും എതിര്‍പ്പ് അറിയിച്ചിരുന്നു.