X

ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന ഉച്ചയോടെ; പുഴയുടെ ഒഴുക്ക് കുറയ്ക്കാനുള്ള സാധ്യതയും നോക്കുന്നു

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തും. പന്ത്രണ്ടരയോടെ പരിശോധന ആരംഭിക്കുമെന്നാണ് വിവരം.

ഡ്രോൺ ഉപയോഗിക്കുന്ന പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയ്ഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡ് എത്തിച്ചത്. ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികൾ ഡൽഹിയിൽ നിന്ന് രാജധാനി എക്‌സ്പ്രസിൽ കാർവാറിൽ എത്തിച്ചു.

രാവിലെ 9.40ന് എത്തിയ ബാറ്ററികൾ കാർവാറിൽ നിന്ന് റോഡ് മാർഗം അപകടസ്ഥലത്ത് എത്തിക്കും. ഇതിന് ഒരു മണിക്കൂറോളം നേരമെടുക്കും. ബാറ്ററി എത്തിച്ച് അര മണിക്കൂറിനുള്ളിൽ ഐബോഡ് ഡ്രോൺ നിരീക്ഷണ സംവിധാനം അസംബിൾ ചെയ്ത് ഉച്ചയോടെ
പ്രവർത്തനം തുടങ്ങാനാകുമെന്നാണ് വിവരം

ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ് നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിൽ 6 നോട്ട് സ്പീഡിലാണ് പുഴയുടെ ഒഴുക്ക്. ഇത് പകുതിയോളം കുറയ്ക്കാനാകുമോയെന്ന് പരിശോധിക്കും. താത്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

webdesk14: