X

പരീക്ഷാനടത്തിപ്പിനെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച അധ്യാപകന് സര്‍ക്കാരിന്റെ ശാസന

പരീക്ഷാനടത്തിപ്പിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ച അധ്യാരകന് വിദ്യാഭ്യാസവകുപ്പിന്റെ ശിക്ഷാനടപടി. പരസ്യശാസനയാണ് ശിക്ഷ വിധിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ മലയാളം അധ്യാപകനെതിരെയാണ് നടപടി. പരീക്ഷാനടത്തിപ്പിനെക്കുറിച്ച് വിമര്‍ശനം നടത്തിയെന്നും വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തി സര്‍ക്കാരിനെതിരേയാക്കാന്‍ ശ്രമിച്ചുവെന്നാണ് കുറ്റം.

വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മുന്‍കൂട്ടി അറിയിക്കാതെ 2022ലെ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലെ ഫോക്കസ് ഏരിയ സമ്ബ്രദായത്തില്‍ മാറ്റം വരുത്തിയതിനെയാണ് പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരീക്ഷയിലെ ചോദ്യപേപ്പര്‍ ശില്പശാലയില്‍ ഫോക്കസ് വിഭാഗത്തില്‍നിന്ന് മാത്രം ചോദ്യം ഉണ്ടാകുമെന്ന തീരുമാനം ലംഘിച്ച് നോണ്‍ഫോക്കസ് വിഭാഗത്തില്‍നിന്ന് 30 മാര്‍ക്കിന്റെ ചോദ്യം ഉള്‍പ്പെടുത്തിയതിനെയാണ് പ്രേമചന്ദ്രന്‍ വിമര്‍ശിച്ചത്.

webdesk14: