X
    Categories: indiaNews

അര്‍ധസൈനിക വിഭാഗത്തില്‍ മുന്‍ അഗ്നിവീറുകള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: അഗ്നിവീറുകളായി സേവനം അനുഷ്ഠിച്ചവര്‍ക്ക് അര്‍ധസൈനിക വിഭാഗത്തില്‍ അപേക്ഷ നല്‍കുന്നത് സംബന്ധിച്ച് വിജ്ഞാപനമായി. ഇതുസംബന്ധിച്ച ഉത്തരവ് ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ഇന്‍ഡോ-തിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവക്ക് നല്‍കിയതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു.

അഗ്നിവീറുകളായി നാലു വര്‍ഷം സേവനമനുഷ്ഠിച്ചവര്‍ക്കാണ് ഈ ആനുകൂല്യം. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന മുന്‍ അഗ്നിവീറുകളെ കോണ്‍സ്റ്റബിള്‍ തസ്തികയിലാണ് നിയമിക്കുകയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയില്‍ അറിയിച്ചു. നേരത്തെ, അഗ്നീവീറുകളായി സേവനം അനുഷ്ഠിച്ചവര്‍ക്ക് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്)യില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിരുന്നു. ആദ്യ ബാച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെ ഇളവും പ്രഖ്യാപിച്ചിരുന്നു. മറ്റു ബാച്ചുകാരായ മുന്‍ അഗ്നിവീറുകള്‍ക്ക് മൂന്നു വര്‍ഷം വരെയാണ് ഉയര്‍ന്ന പ്രായപരിധിയിലെ ഇളവ്. കര-വ്യോമ-നാവികസേനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നാലു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

webdesk11: