X

കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തി; പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കത്തോലിക്ക പുരോഹിതന്‍ ജോണ്‍ ഫെയിറ്റ്; കൊലപ്പെട്ട ഐറിസ്

ടെക്സാസ്: കുമ്പസാരം നടത്താനായി പള്ളിയിലെത്തിയ സൗന്ദര്യമത്സര ജേതാവായ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 85 വയസ്സുകാരനായ ജോണ്‍ ഫെയിറ്റിനെതിരെ ദക്ഷിണ ടെക്സാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. എണ്‍പത്തഞ്ചു വയസ്സുകാരനായ ജോണ്‍ നിലവില്‍ വിരമിച്ച പുരോഹിതനാണ്. കുറ്റവാളിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയായാണ് ജീവപര്യന്തം വിധിച്ചത്.

1960 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടെക്സാസിലെ മക്കെല്ലനില്‍ സേവനം അനുഷ്ഠിച്ചിരുന്ന ജോണിന്റെ അടുക്കല്‍ കുമ്പസാരത്തിനെത്തിയ ഐറിന്‍ ഗാര്‍സയാണ് കൊല്ലപ്പെട്ടത്. വിശുദ്ധവാരത്തിലാണ് സൗന്ദര്യമത്സര ജേതാവു കൂടിയായിരുന്ന ഐറിന്‍, പുരോഹിതനായ ജോണിന്റെ അടുക്കല്‍ കുമ്പസാരത്തിനെത്തിയത്. അധ്യാപിക കൂടിയായിരുന്ന ഇരുപത്തഞ്ചുകാരിയായ ഐറിസിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

chandrika: