കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശി പ്രബിഷയ്ക്ക് നേരെ മുന്‍ ഭര്‍ത്താവായ പ്രശാന്താണ് ആസിഡ് ഒഴിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രബിയഷയുടെ ദേഹത്ത് മുഴുവനും സാരമായി തന്നെ പൊള്ളലേറ്റിട്ടുണ്ട്.
യുവതി ചെറുവണ്ണൂരിലെ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ ആശുപത്രിയിലെത്തിയ പ്രതി യുവതിയെ പുറത്തേക്ക് വിളിച്ചുവരുത്തുകയും ആസിഡൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു.
രാവിലെ ഒമ്പത് മണിയോട് കൂടെ സ്ഥലത്തെത്തിയ പ്രതി യുവതിയോട് സംസാരിക്കണമെന്ന വ്യാജേന പുറത്തേക്ക് വിളിച്ച് വരുത്തുകയും കയ്യില്‍ ഫ്‌ളാസ്‌ക്കിലുണ്ടായിരുന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.