ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഭാഷ് മഹാരിയ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാനിലെ ജാട്ട് നേതാവ് കൂടിയായ മഹാരിയ രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദൗദി, എ.ഐ.സി.സി വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് അംഗത്വം എടുത്തത്. വാജ്‌പേയ് സര്‍ക്കാറില്‍ ഗ്രാമ വികസന വകുപ്പ്
കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു മഹാരിയ.
സികാറില്‍ നിന്ന് മൂന്നു തവണയാണ് എം.പിയായി തെരഞ്ഞെടുത്തത്. 2014ലെ ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് തനിച്ച മത്സരിച്ച ഇയാളെ ബി.ജെ.പി പുറത്താക്കിയിരുന്നു. അന്ന് കോണ്‍ഗ്രസുമായി ചേരാതെ നിന്ന മഹാരിയ ഇന്ന് അംഗത്വം സ്വീകരിക്കുകയായിരുന്നു. അതേസമയം മഹാരിയയുടെ കോണ്‍ഗ്രസിലേക്കുളള തിരിച്ചുവരവ് പാര്‍ട്ടിക്ക് ശക്തിനല്‍കുമെന്നും തെരഞ്ഞെടുപ്പില്‍ മുതല്‍കൂട്ടാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. അതേസമയം അച്ചടക്ക നടപടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവായ ഹരിസിങും പാര്‍ട്ടിയില്‍ തിരിച്ചെത്തി. വസുന്ധരരാജെ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടാനൊരുങ്ങുകയാണ് പ്രതിപക്ഷം.