രാജ്യത്ത് ഇലക്രോണിക് വോട്ടിങ് മെഷീനെ ചൊല്ലി തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെ വിദ്വേഷപരാമര്‍ശവുമായി വീണ്ടും എത്തിയിരിക്കുകയാണ് മഹരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രി നിതേഷ് റാണെ. ഇവിഎം എന്നാല്‍ ‘എല്ലാ വോട്ടും മുല്ലമാര്‍ക്കെതിരെ’ എന്നാണ് അര്‍ഥമെന്ന് സാംഗ്ലിയില്‍ നടന്ന ഹിന്ദു ഗര്‍ജ്ജന സഭയില്‍ സംസാരിക്കവെ റാണെ പറഞ്ഞു.
‘അതെ, ഞങ്ങള്‍ ഇവിഎം എംഎല്‍എമാരാണ്, പക്ഷേ ഇവിഎം എന്നാല്‍ ഓരോ വോട്ടും മുല്ലമാര്‍ക്കെതിരെ എന്നാണ് അര്‍ത്ഥമാക്കുന്നത്, ഹിന്ദു സമൂഹം ഐക്യത്തോടെ വോട്ട് ചെയ്തു എന്ന വസ്തുത അവര്‍ക്ക് ദഹിക്കുന്നില്ല’ എന്നായിരുന്നു റാണെ പറഞ്ഞത്.
ഇതിനുമുമ്പും റാണെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കേരളം മിനി പാകിസ്താന്‍ ആണെന്നായിരുന്നു റാണെയുടെ പ്രസ്താവന. കേരളം മിനി പാക്കിസ്ഥാന്‍ ആണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നായിരുന്നു നിതേഷ് റാണെയുടെ പരാമര്‍ശം.
ഇതിനു പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതോടെ കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നുമെന്ന ന്യായീകരണവുമായി റാണെ രംഗത്തത്തിയിരുന്നു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിതീഷ് റാണെയോട് പരാമര്‍ശം തിരുത്തിയതെന്നാണ് സൂചന.
വര്‍ഗീയത തലക്ക് പിടിച്ച് വിഷം തുപ്പുന്ന മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. മോദിയും ഫഡ്‌നാവിസും രാജ്യസ്‌നേഹികളാണെങ്കില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ പാകിസ്താനോടുപമിച്ച നിതേഷ് റാണെയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ധെയും ആവശ്യപ്പെട്ടു. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ നിതീഷ് റാണെക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.