ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കേന്ദ്രസര്‍ക്കാര്‍ ക്രമക്കേട് നടത്തുന്നു എന്ന ഗുരുതര ആക്ഷേപം പരക്കെ ഉയര്‍ന്നിരിക്കെ വിവാദത്തിന് പുതിയ വഴിത്തിരിവ്. വോട്ടിങ് മെഷീനില്‍ നിര്‍മ്മാണത്തില്‍ പങ്കാളിയായ കമ്പനിക്ക് മോദിക്കും ബി.ജെ.പിക്കും ബന്ധമുണ്ടെന്ന് കാണിക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ജനതാ കാ റിപ്പോര്‍ട്ടര്‍ ഇപ്പോള്‍ പുറത്തു വന്നിക്കുന്നത്.
മോദി സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന 20,000 കോടി രൂപയുടെ അഴിമതിയില്‍ ഏറ്റവും വലിയ ഗുണഭോക്താക്കളായ കമ്പനിക്ക് ഇന്ത്യയില്‍ വിതരണം ചെയ്ത വോട്ടിങ് മെഷീനിന്റെ നിര്‍മാണത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് ‘ജനതാ കാ റിപ്പോര്‍ട്ടര്‍’പുറത്തുവിട്ടു.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ നടന്ന 2000 കോടിയുടെ അഴിമതയില്‍ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്സസും വോട്ടിങ് മെഷീന്‍ നിര്‍മാതാക്കളായ ‘മൈക്രോചിപ്പ് ഇങ്കും’ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നതാണ് റിപ്പോര്‍ട്ട്. ഈ രണ്ട് കമ്പനികളുടെയും ഉടമസ്ഥര്‍ ഏകദേശം ഒന്നാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.