വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന ്ഗുജറാത്തില്‍ പലയിടത്തും വോട്ടെടുപ്പ് സ്തംഭിച്ചു. സൗരാഷ്ട്ര മേഖലയില്‍ മാത്രം 50 ബൂത്തുകളില്‍ വോട്ടെടുപ്പ് മുടങ്ങിയതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് തിര. കമ്മീഷന് പരാതി നല്‍കിയതായി പാര്‍ട്ടി ദേശീയവക്താവ് അലോക് ശര്‍മ പറഞ്ഞു.
വോട്ടെടുപ്പ് വൈകിച്ച് ജനവികാരത്തെ അട്ടിമറിക്കുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് വൈകിയാല്‍ പോളിംഗ് ശതമാനം കുറയാന്‍ സാധ്യതയുണ്ട്. ഇത് സര്‍ക്കാരിനെതിരായ വോട്ടുകള്‍ കുറക്കാനാണെന്നാണ ്പരാതി. ഏഴാം തവണത്തെ തുടര്‍ഭരണത്തിനായാണ് ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിനായി ജനങ്ങളെ സമീപിക്കുന്നത്.
കഴിഞ്ഞതവണ 135ല്‍ നിന്ന് 99 ആയി ബി.ജെ.പി സീറ്റുകള്‍ കുറഞ്ഞിരുന്നു. സൗരാഷ്ട്ര മേഖലയിലാണ് കോണ്‍ഗ്രസിന ്മുന്നേറ്റം ലഭിച്ചിരുന്നത്. ഇത്തവണയും പാര്‍ട്ടി ആ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
മോര്‍ബി പാലം തകര്‍ന്നതാണ് പ്രചാരണത്തില്‍ ഇത്തവണ മുന്നിട്ടുനിന്നത്. തൊഴിലില്ലായ്മയും കോവിഡ് കാലത്തെ അനാസ്ഥയും പ്രചാരണവിഷയമാണ്. ബി.ജെ.പിക്ക് പുറമെ ആംആദ്മി പാര്‍ട്ടിയും പരമാവധി ഹിന്ദുത്വ കാര്‍ഡിറക്കിയാണ ്കളിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചെന്ന ്കാട്ടി ഇന്നലെ ജനശ്രദ്ധതിരിച്ചുവിടാനും പാര്‍ട്ടി ശ്രമംനടത്തി.