X

വോട്ടിംഗ് മെഷീന്‍ വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു.

തിരഞ്ഞെടുപ്പ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തുന്നു എന്നാരോപിച്ച് ദേശീയ പാര്‍ട്ടികള്‍ രംഗത്തു വന്നതിനു പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ കമ്മീഷന്‍.

അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ ചില പാര്‍ട്ടികള്‍ നേടുന്ന വിജയത്തിലായിരുന്നു മായാവതി അടക്കമുള്ള രാഷ്ട്ീയ നേതാക്കള്‍ അവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക മാത്രമാണത് ലഭിക്കുന്നതെന്നായിരുന്നു ആരോപണം.
തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ ആത്മവിശ്വാസം സംരക്ഷിക്കാന്‍ വോട്ടര്‍ വെരിഫൈഡ് പേപ്പറുകള്‍ ഉപോയോഗിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ കമ്മീഷണര്‍ നാസിമുല്‍ സൈദി പറഞ്ഞു.

ഉടന്‍ തന്നെ ഒരു സര്‍വ്വ കക്ഷി യോഗം വിളിക്കും. തിരഞ്ഞെടുപ്പ് യന്ത്രം എങ്ങനെ കൂടൂതല്‍ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് പാര്‍ട്ടികളില്‍ നിന്ന് അഭിപ്രായം തേടും.
തിരഞ്ഞെടുപ്പ യന്ത്രങ്ങള്‍ക്ക നേരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ട് കമ്മാഷണര്‍ പറഞ്ഞു.

chandrika: