X

ലോകത്ത് നടക്കുന്നതെല്ലാം മണത്തറിയും, എന്നിട്ടും മൊസാദിന് പിഴച്ചതെവിടെ; ചോദ്യങ്ങള്‍ ബാക്കിയാവുന്നു

ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും, അതിര്‍ത്തിയില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിട്ടും, ഒറ്റ ദിവസംകൊണ്ട് ഫലസ്തീന്‍ അനുകൂല സായുധ പ്രസ്ഥാനമായ ഹമാസിന് എങ്ങനെ ഇസ്രാഈലിലേക്ക് കടന്നുകയറാന്‍ സാധിച്ചുവെന്നത് ഉത്തരം കിട്ടാതെ ഇപ്പോഴും അവശേഷിക്കുന്നു.

ലോകത്തിന് മുന്നില്‍ ഇത്രയും വലിയ സൈന്യവും രഹസ്യാന്വോഷണ സംഘടന സ്വന്തമായുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ടാണ് ഈ ആക്രമണം മുന്‍കൂട്ടി കണ്ട് വേണ്ട പ്രതിരോധം ഒരുക്കാന്‍ സാധിക്കാത്തതെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രാഈല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു. അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും അതെല്ലാം കടന്നാണ് ഹമാസ് സംഘം ഇസ്രാഈലില്‍ പ്രവേശിച്ചത്. ഹമാസിന്റെ ആക്രമണം ഇസ്രാഈലിനെ ഞട്ടിച്ചുവെന്ന് ഇസ്രാഈല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് തന്നെ പറയുന്നു.

ഫലസ്തീന്‍ അതിര്‍ത്തിയില്‍ ക്യാമറകള്‍, ഗ്രൗണ്ട് മോണിറ്റര്‍, സൈനിക പട്രോളിങ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് ഹമാസ് സംഘം വിവിധ മാര്‍ഗങ്ങളിലൂടെ ഇസ്രാഈലില്‍ പ്രവേശിച്ചത്.

webdesk14: