X

വാട്‌സപ്പിന്റെ മാറ്റ് കുറയുന്നു; പകരം വരുന്നു സിഗ്നല്‍

ലോകത്തെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സപ്പിന്റെ ജനപ്രിയത കുറയുന്നതായി റിപ്പോര്‍ട്ട്. വാട്‌സപ്പ് വിട്ട് ടെലഗ്രാം, സിഗ്നല്‍ എന്നിവയിലേക്ക് കൂടുമാറുന്ന ട്രെന്റ് കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട്. വാട്‌സപ്പ് ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. ഫെബ്രുവരി എട്ടു മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതോടെ പഴയ വാട്‌സപ്പ് എന്നെന്നേക്കുമായി നഷ്ടപ്പെടും.

വാട്‌സപ്പിലെ എല്ലാ കാര്യങ്ങളും ഒളിഞ്ഞു നോക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ഫെയ്‌സ്ബുക് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വാട്‌സപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ന്നു. എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ തന്നെയാണ് സിഗ്നലും ടെലഗ്രാമും എന്നതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

സിഗ്നലാണ് വാട്‌സപ്പിന് ഏറ്റവും ഭീഷണിയായി വരാനുള്ള സാധ്യത. വാസ്തവത്തില്‍ വാട്‌സപ്പും മെസഞ്ചറും ഒക്കെ ഉപയോഗിക്കുന്നത് സിഗ്നല്‍ വികസിപ്പിച്ചെടുത്ത എന്‍ക്രിപ്ഷന്‍ പ്രോട്ടോകോളാണ്. വാട്‌സപ്പിന്റെ സ്ഥാപകരിലൊരാളായ ബ്രയാന്‍ ആക്റ്റനും സിഗ്നലിനെ പിന്തുണക്കുന്നു. എന്തിന് ടെക്കിയായ എഡ്വേര്‍ഡ് സ്‌നോഡന്‍ വരെ സിഗ്നലിനെയാണ് പിന്തുണക്കുന്നത്.

ഏകദേശം നാലു വര്‍ഷം മുമ്പാണ് സിഗ്നല്‍ അവതരിപ്പിച്ചത്. വാട്‌സപ്പില്‍ ലഭിക്കുന്ന ഒട്ടുമിക്ക സേവനങ്ങള്‍ എല്ലാം തന്നെയും സിഗ്നലിലും ലഭ്യമാണ്.

web desk 1: