X

കേസെടുത്തെങ്കിലും ആരോപണ വിധേയരായ താരങ്ങളെ ഒന്നടങ്കം തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങളില്‍ കേസെടുത്തെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് കേരള സര്‍ക്കാരിന് ആശങ്കയുണ്ട്. പരാതികളില്‍ കോടതി ഇടപെടട്ടെ എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യത.

എം.മുകേഷ് അടക്കം സിനിമാ മേഖലയിലെ പ്രമുഖര്‍ പ്രതികളായ കേസില്‍ കരുതലോടെയാണ് സര്‍ക്കാര്‍ നീക്കം. ആരോപണങ്ങളില്‍ കേസെടുത്തെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. താരങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്താല്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലാകുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്.

സിനിമ കോണ്‍ക്ലേവിനെ പോലും അത് ബാധിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ പൊതുസമൂഹത്തെ വിശ്വാസത്തിലെടുക്കാന്‍ ചടുലമായ നടപടി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. മൊഴി രേഖപ്പെടുത്തല്‍, തെളിവ് ശേഖരണം, രഹസ്യമൊഴിയെടുക്കല്‍, കനത്ത വകുപ്പ് ചുമത്തി എഫ്ഐആര്‍ ഇടല്‍ എന്നിവ തുടരും.

അതേസമയം പ്രതികളായ താരങ്ങള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. അതില്‍ കോടതി തീരുമാനം വരും വരെ സര്‍ക്കാര്‍ കാത്തിരിക്കാനാണ് സാധ്യത. വിജയ് ബാബുവിന്റേതടക്കം സമാനമായ പരാതികളില്‍ നേരത്തേ കോടതി ഇടപെടട്ടെ എന്ന നിലപാടാണ് എടുത്തത് എന്നതും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടും.

webdesk13: