കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കല്‍ വൈകും. ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ വ്യോമയാനമന്ത്രാലയം കൂടുതല്‍ സമയം അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ഒരുമാസത്തിനകം കരിപ്പൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഭൂമിയുടെ അടിസ്ഥാന വിലപോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ നടന്ന് വരുന്നതേയുള്ളൂ. അടിസ്ഥാന വില തിരുമാനിച്ച് സംസ്ഥാന സര്‍ക്കാറിലേക്ക് അയച്ച് അംഗീകാരം വാങ്ങുമ്പോള്‍ തന്നെ ഈ മാസം കഴിയും.
പിന്നീട് സര്‍വെ നടത്തി ഒരോ കുടുംബത്തിന്റെയും ഭൂമി പ്രത്യേകമായി തിരിക്കണം. മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ വില തീരുമാനിക്കാന്‍ ഭൂഉടമകളുമായി പല തവണ ചര്‍ച്ച നടത്തേണ്ടിവരും. തുടര്‍ന്നാണ് ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറുക. അതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ.