X

എതിരാളികളെയും അധ്യാപകരായാണ് കണക്കാക്കുന്നത് – രാഹുല്‍ ഗാന്ധി

എതിരാളികളെ പോലും അധ്യാപകരായാണ് കണക്കാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്കുകളിലൂടെയും, പ്രവര്‍ത്തികളിലൂടെയും കള്ളങ്ങളിലൂടെയും തന്റെ പാത ശരിയാണെന്ന് പഠിപ്പിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യാപക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരോടും തുല്യതയോടെ പുരമാറണമെന്നും, സ്‌നേഹവും അനുകമ്പയും ഉണ്ടാവണമെന്നും പഠിപ്പിച്ച മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധ, ശ്രീ നാരായണ ഗുരു എന്നിവരെയെല്ലാം താന്‍ ഗുരുക്കളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അധ്യാപക ദിനത്തില്‍ എല്ലാ അധ്യാപകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ജന്മദിനത്തില്‍ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണനെ സ്തുതിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അവന്‍ ഏത് പാത തെരഞ്ഞെടുക്കണമെന്നും എങ്ങനെ മുന്നോട്ട് പോകണമെന്നും നിര്‍ണയിക്കുന്നതില്‍ അധ്യാപകന് പങ്കുണ്ട്.

ഇന്ത്യയിലെ ജനങ്ങളും അധ്യാപകരെ പോലെയാണ്. നാനാത്വത്തില്‍ ഏകത്വത്തിന്റെ ഉദാഹരണമാണ് അവര്‍. ജനങ്ങള്‍ എല്ലാ പ്രതിസന്ധികളേയും ധൈര്യത്തോടെ നേരിടാന്‍ നമ്മെ പഠിപ്പിക്കുന്നു. തങ്ങളുടെ വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും നുണകളിലൂടെയും എന്റെ പാത ശരിയാണെന്ന് പഠിപ്പിക്കുന്ന എതിരാളികളെയും ഞാന്‍ അധ്യാപകരായാണ് കണക്കാക്കുന്നത്’ – രാഹുല്‍ ഗാന്ധി കുറിച്ചു.

 

 

webdesk13: