X
    Categories: indiaNews

എന്റെ പെന്‍സിലിനും റബ്ബറിനും പോലും വില കൂടി; വിലക്കയറ്റത്തെ കുറിച്ച് മോദിക്ക് കത്തെഴുതി ആറുവയസുകാരി

കനൗജ്: രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ ശ്രദ്ധനേടി ഒന്നാം ക്ലാസുകാരിയുടെ കത്ത്. വിലക്കയറ്റം കാരണം തനിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് ഒരു ആറുവയസുകാരി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള കൃതി ദുബെ എന്ന പെണ്‍കുട്ടിയാണ് കത്തിന് ഉടമ. കത്ത് സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വൈറലായി.

കൃതി നോട്ട്ബുക്കില്‍ എഴുതിയ കത്ത് ഇങ്ങനെയാണ്: എന്റെ പേര് കൃതി ദുബെ. ഒന്നാം ക്ലാസിലാണ് ഞാന്‍ പഠിക്കുന്നത്. മോദിജി, വലിയ വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്റെ പെന്‍സിലിനും റബ്ബറിനും പോലും വില കൂടി. മാഗിയുടെ വില പോലും വര്‍ധിച്ചിരിക്കുകയാണ്. പുതിയ പെന്‍സില്‍ ചോദിക്കുമ്പോള്‍ ഇപ്പോള്‍ അമ്മ തല്ലുകയാണ്. ഞാന്‍ എന്ത് ചെയ്യും?. മറ്റ് കുട്ടികളാണെങ്കില്‍ എന്റെ പെന്‍സില്‍ മോഷ്ടിയ്ക്കുകയാണ്. ഹിന്ദിയിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഇത് എന്റെ മകളുടെ മന്‍ കി ബാതാണ്. സ്‌കൂളില്‍ വെച്ച് പെന്‍സില്‍ നഷ്ടമായതിന്റെ പേരില്‍ അമ്മ ശകാരിച്ചതില്‍ അവള്‍ക്ക് വലിയ വിഷമമുണ്ട്.’ കൃതിയുടെ അച്ഛനും അഭിഭാഷകനുമായ വിശാല്‍ ദുബെ പറഞ്ഞു.

Test User: