X

ചായ കുടിക്കാന്‍ ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലും കരുതല്‍ തടങ്കലിലാക്കും; കരുതല്‍ തടങ്കലിനെതിരെ നിയമനടപടിക്ക് യു.ഡി.എഫ്

മുഖ്യമന്ത്രി പിണറയി വിജയന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരുതല്‍ തടങ്കലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളൊക്കെ വിജനമായിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചായ കുടിക്കാന്‍ ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലും കരുതല്‍ തടങ്കലിലാക്കും. കരുതല്‍ തടങ്കലിനെതിരെ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

നാട്ടുകാരെ ബുദ്ധിമൂട്ടിക്കാതെ മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത്. ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്ന ആളാണെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? മുഴുവന്‍ പൊലീസുകാരെയും റോഡില്‍ കാവല്‍ നിര്‍ത്തി 40 വാഹനങ്ങളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

webdesk11: