X

ജാമ്യം ലഭിച്ചിട്ട് 300 ദിവസം കഴിഞ്ഞിട്ടും പുറം ലോകം കാണാതെ യുവതി

ചെന്നൈ: 2013 മുതല്‍ ജയിലില്‍ കഴിയുന്ന ജീവപര്യന്തം പ്രതിക്ക് മദ്രാസ് ഹൈക്കോടതി തടവുശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തിട്ട് 300 ദിവസങ്ങള്‍ പിന്നിട്ടു. എന്നിരുന്നാലും, 44 കാരിയായ വനിതാ തടവുകാരി ഇപ്പോഴും സാമ്പത്തിക ബാധ്യതയുടെ പേരില്‍ ജയിലിലാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് നടന്ന ആദ്യ ഹിയറിംഗില്‍ കോടതി ഇവര്‍ക്ക് ഇളവ് അനുവദിക്കുകയും 25,000 രൂപയുടെ ബോണ്ട് ജാമ്യം സഹിതം — അവരില്‍ ഒരാള്‍ രക്തബന്ധമുള്ള ആളായിരിക്കണം- ജാമ്യം നല്‍കാനും ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി സന്ദര്‍ശകരില്ലാതെ, വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന യുവതിയെ കുടുംബം ഉപേക്ഷിച്ചതിനാല്‍ ജയിലില്‍ തന്നെ കഴിയുകയാണ്.

രണ്ട് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 2012 സെപ്തംബര്‍ ഒന്നിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2013 ഒക്ടോബര്‍ 10ന് ബോംബ് സ്ഫോടന കേസുകള്‍ക്കായുള്ള പ്രത്യേക കോടതി ഐപിസി സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം ശിക്ഷ വിധിച്ചു. വെല്ലൂരിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലേക്ക് മാറ്റി.

2019 ഡിസംബറിലെ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട തടവുകാരുടെ അവസ്ഥ പഠിക്കാന്‍ വെല്ലൂര്‍ ജയിലില്‍ എത്തിയ ആക്ടിവിസ്റ്റും അഭിഭാഷകനുമായ കെആര്‍ രാജ, രാധയ്ക്ക് തന്റെ ഭാഗം പങ്കിടാനും നിയമസഹായം തേടാനും അവസരം നല്‍കി. അവള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ‘നേത്ര സാക്ഷിയുടെ തെളിവുകള്‍ മെഡിക്കല്‍ തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിരവധി അസംഭവ്യതകളുണ്ട്,’ കോടതി നിര്‍ദ്ദേശം ഉദ്ധരിച്ച് അവരുടെ അഭിഭാഷകന്‍ ആര്‍ ദിവാകരന്‍ പറഞ്ഞു.

കോടതി അവളുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. രാജ ശിവഗംഗ ജില്ലയിലെ യുവതിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും അവരാരും ജാമ്യക്കാരായി നില്‍ക്കാന്‍ തയ്യാറായില്ല.

തന്റെ രണ്ട് സഹോദരന്മാരോടും മൂന്ന് സഹോദരിമാരോടും താന്‍ അപേക്ഷിച്ചെങ്കിലും അവര്‍ വിയമ്മതിച്ചെന്ന് യുവതി പറഞ്ഞു. അമ്മ് തയ്യാറായിരുന്നെങ്കിലും യുവതിയുടെ അച്ഛന്‍ അമ്മയെ വിലക്കുകയായിരുന്നു.

 

 

webdesk17: