X
    Categories: keralaNews

ഡിജിറ്റല്‍ തെളിവുകളില്‍ കുടുങ്ങി; ശിവശങ്കറിന്റെ വീഴ്ച ഇങ്ങനെ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കുരുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍. മറച്ചുവച്ച വിവരങ്ങള്‍ ഡിജിറ്റല്‍ തെളിവുകളിലൂടെ പുറത്തുവന്നതോടെ പിടിച്ചു നില്‍ക്കാനാവാതെ ശിവശങ്കര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായുള്ള വാട്‌സാപ് ചാറ്റുകള്‍ പണമിടപാടിലെ പങ്കിന് തെളിവായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്.

സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതും ശിവശങ്കറിനെതിരായ ശക്തമായി തെളിവാകും. ആറുമണിക്കൂറിലേറെ ചോദ്യംചെയ്തശേഷമാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി മിനിറ്റുകള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നാല് മണിയോടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിച്ച ശേഷം ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍. രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: