X

ഇ.വി ചാര്‍ജിങ് രാത്രി 12നു ശേഷമോ പകലോ ആക്കണം – കെ.എസ്.ഇ.ബി

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍. വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്.

ഇക്കാരണത്താല്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമുണ്ടാകുന്നു. പീക്ക് സമയത്ത് ചാർജിങ് ഒഴിവാക്കുന്നത് വാഹനബാറ്ററിയുടെ ദീർഘകാല കാര്യക്ഷമതക്കും ഗുണകരമായിരിക്കും. വൈകീട്ട് ആറു മുതല്‍ 12 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റിവെക്കാവുന്ന പ്രവർത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുനഃക്രമീകരിച്ചും ഓട്ടോമാറ്റിക് പമ്ബ്സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

വൈദ്യുത വാഹന ചാർജിങ് രാത്രി 12നു ശേഷമോ പകല്‍ സമയത്തോ ക്രമീകരിക്കണമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാഹനങ്ങള്‍ (ഇ.വി) ചാർജ് ചെയ്യുമ്പോള്‍, ഒരേ നിരക്കില്‍ വലിയ തോതില്‍ വൈദ്യുതി വേണ്ടിവരുന്നു.

webdesk13: