ലണ്ടന്‍: അന്തര്‍ദേശിയ തലത്തില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഐഎസ് മുഖപത്രങ്ങള്‍. മറ്റു മാധ്യമങ്ങള്‍ വഴി ഐഎസിന്റെ സന്ദേശങ്ങളും തീവ്രവാദ പ്രചാരണവും നടത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ പൊലീസ് ശ്രമം പൊളിച്ചു. എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലാണ് തീവ്രവാദ പ്രചാരണം നടത്താന്‍ ഐഎസ് ലക്ഷ്യമിട്ടത്.
വെബ് സൈറ്റുകള്‍ വഴിയാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയതെന്ന് യുറോപൊമലീസ് വ്യക്തമാക്കി. നവമാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമുള്ള പ്രചാരണത്തിനായിരുന്നു നീക്കം. യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയതെന്നും യൂറോപോള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോബ് വെയ്ന്‍വ്രയ്റ്റ് വ്യക്തമാക്കി. ഐഎസിന്റെ സൈനിക മാധ്യമമായ അമാഖ് ന്യൂസ് ഏജന്‍സി, എല്‍-ബയാന്‍ റേഡിയൊ, ഹമുലു, നാഷിര്‍ ന്യൂസ് എന്നിവ വഴി പ്രരിപ്പിക്കാനായിരുന്നു ലക്ഷ്യം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെ ഹാക്ക് ചെയ്യാന്‍ ഐഎസ് വെബ് ഗ്രൂപ്പ് ലക്ഷ്യമിട്ടതായും യൂറോപ്യന്‍ യൂണിയന്‍ പൊലീസ് ഏജന്‍സി യൂറോപോള്‍ വ്യക്തമാക്കി.