X

ബ്രെക്‌സിറ്റ് കരട് ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്: തെരേസ മേയ് മുന്നോട്ടുവെച്ച ബ്രക്‌സിറ്റ് കരാര്‍ ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്‍. ഇന്നലെയാണ് കരട് ഉടമ്പടിയും രാഷ്ട്രീയ പ്രമേയവും യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചത്. ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും കരാര്‍ അംഗീകരിക്കും.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തായതിനു ശേഷം വാണിജ്യം, സുരക്ഷ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ എങ്ങനെയാവണം എന്നതിന്റെ കരട് രൂപത്തിനാണ് അംഗീകാരം നല്‍കിയത്. കൂടാതെ ക്രിമിനല്‍, നീതിന്യായം, വിദേശനയം, പ്രതിരോധം തുടങ്ങിയവും പ്രമേയത്തില്‍ വിശദീകരിക്കുന്നുണ്ട്.

ബ്രിട്ടീഷ് ജനത സമാധാനപരമായ ബ്രെക്‌സിറ്റാണ് ആഗ്രഹിക്കുന്നതെന്ന് കരട് അംഗീകാരത്തിനു ശേഷം മേയ് പറഞ്ഞു. ഞായറാഴ്ച ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ യോഗം ബ്രെക്‌സിറ്റ് കരാറിനും ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടണ്‍-ഇ.യു ബന്ധത്തിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിനും അന്തിമ അംഗീകാരം നല്‍കിയേക്കും. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരത്തിന് ശേഷം ബ്രിട്ടണ്‍ പാര്‍ലമെന്റിന്റെ അംഗീകാരമാകും തെരേസയുടെ അടുത്ത കടമ്പ.

chandrika: