യൂറോപ്പ ലീഗില്‍ റയല്‍ സോസിഡാഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഹാട്രിക് ഗോളുകളുടെ മികവില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി സ്‌കോര്‍ 5-2 ആയി. വിജയത്തോടെ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് മുന്നേറി.
മത്സരത്തില്‍ മൈക്കല്‍ ഒയര്‍ബസല്‍ നേടിയ പെനല്‍റ്റി ഗോളിലൂടെ സോസിഡാഡാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ 16ാം മിനുറ്റിലും 50ാം മിനുറ്റിലും ലഭിച്ച പെനല്‍റ്റികള്‍ ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനെ മുന്നിലെത്തിച്ചു. 63ാം മിനുറ്റില്‍ ജോണ്‍ ആരംബുരു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ സോസിഡാഡിന് മത്സത്തിലേക്ക് തിരിച്ചുവരാനായില്ല. 87ാം മിനുറ്റില്‍ ബ്രൂണോ ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ ഇഞ്ച്വറി ടൈമില്‍ ഡിയഗോ ഡാലോ ഗോള്‍പട്ടിക നിറച്ചു.
മത്സരത്തിലുലടനീളം യുനൈറ്റഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡോര്‍ഗു, സിര്‍ക്‌സീ, കസെമിറോ എന്നിവരെല്ലാം നിറഞ്ഞുകളിച്ചു.