ലണ്ടന്‍: ഏഷ്യയില്‍ ക്രിക്കറ്റ് ലോകകപ്പ് അരങ്ങ് തകര്‍ക്കുമ്പോള്‍ യൂറോപ്പില്‍ യൂറോ ആരവങ്ങള്‍ വീണ്ടും. ഇന്ന് മുതല്‍ യോഗ്യതാ മല്‍സരങ്ങള്‍ പുനരാരംഭിക്കുകയാണ്. ഇന്ന് ഗ്രൂപ്പ് എ യില്‍ നടക്കുന്ന മല്‍സരങ്ങളില്‍ സൈപ്രസ് നോര്‍വേയുമായും സ്പെയിന്‍ സ്‌ക്കോട്ട്ലന്‍ഡുമായും കളിക്കുമ്പോള്‍ ഡി ഗ്രൂപ്പില്‍ ലാത്വിയ അര്‍മീനിയയെയും ക്രൊയേഷ്യ തുര്‍ക്കിയെയും നേരിടും. ഗ്രൂപ്പ് ഇ-യില്‍ അല്‍ബേനിയ ചെക്ക് റിപ്പബ്ലിക്കിനെ എതിരിടുമ്പോല്‍ ഫറോ ഐലന്‍ഡ്സിന്റെ എതിരാളികള്‍ പോളണ്ടാണ്. ഗ്രൂപ്പ് ഐ-യില്‍ അന്‍ഡോറ കോസോവോയുമായി കളിക്കുമ്പോള്‍ ബെലാറുസിന്റെ എതിരാളികള്‍ റുമേനിയയാണ്. ഇന്ന് നടക്കേണ്ട ഇസ്രാഈല്‍ -സ്വിറ്റ്സര്‍ലന്‍ഡ് മല്‍സരം മാറ്റി.പശ്ചിമേഷ്യയിലെ യുദ്ധം കാരണമാണ് മല്‍സരം മാറ്റിയത്.